രേണുക വേണു|
Last Modified വ്യാഴം, 27 ജനുവരി 2022 (11:29 IST)
കേരളത്തില്‍ നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകള്‍ കൂടിയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി കാറ്റഗറിയിലുള്ള ആകെ ജില്ലകളുടെ എണ്ണം ഇതോടെ അഞ്ചായി. നേരത്തെ തിരുവനന്തപുരം സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരി ആറുവരെ അമ്പതിനായിരത്തോടടുപ്പിച്ച് വ്യപനം തുടരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്. അതുകൊണ്ട് ഫെബ്രുവരി പകുതി വരെ സംസ്ഥാനത്ത് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം തുടര്‍ന്നേക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള സി കാറ്റഗറിയില്‍ വരുക.