അനുബന്ധ വാര്‍ത്തകള്‍
- മെയ് 31 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇല്ല
- സ്കൂളുകളില്‍ താത്കാലിക ടീച്ചര്‍മാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി
- ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം, മത്സ്യബന്ധനത്തിന് 52 ദിവസം നിയന്ത്രണം
- തിങ്കളാഴ്ചയോടെ കാലവർഷമെത്തും: ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
മുമ്പും വിളിച്ചിട്ടുണ്ട്, വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമല്ലെന്നും എൻആർസി, സിഐ ഐ പ്രതിഷേധത്തിനിടെ ഇതേ മുദ്രാവാക്യം അവൻ വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ പിതാവിനെ കൊച്ചിയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ എന്തുകൊണ്ട് വിവാദമായി എന്നറിയില്ലെന്നും മുൻപ് ഇതേ മുദ്രാവാക്യങ്ങൾ എന്‍.ആര്‍.സി, സി.എ.എ റാലിക്കിടെ കുട്ടി പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു
ഏതെങ്കിലും മതത്തെ പറ്റി അതിൽ പറയുന്നില്ലെന്നും സംഘപരിവാറിനെ മാത്രമാണ് വിമർശിച്ചതെന്നും അതിന്റെ പേരിൽ ചെറിയ കുട്ടിയെ ഉപദ്രവിക്കുന്നത് ശരിയല്ലെന്നും പിതാവ് പറഞ്ഞു.