അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊവിഡ്,152 മരണം
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 31,923; ചികിത്സയിലുള്ളത് 187 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- കൊറോണ മരണങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് കേന്ദ്രം
- കൊവിഡ് മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം, തുക സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം
- സംസ്ഥാനത്ത് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം പത്തിന് മുകളിലുള്ളത് 841 വാര്‍ഡുകളില്‍
കൊവിഡ് വ്യാപനം: പൊന്മുടി അടച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് പൊന്മുടി,കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്‌മെന്റ് സോൺ ആയതിനെ തുടർന്നാണ് നടപടി.
കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടരമാസത്തോളം സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന പൊന്മുടി അടുത്തിടെയാണ് തുറന്നത്. ടൂറിസ്റ്റുകളുടെ തിരക്ക് ഏറിയതോടെ പൊന്മുടിയിൽ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഒന്നാം ഡോസ് വാക്‌സിൻ എടുത്തവർ,ആർടിപിസിആർ പരിശോധന നടത്തിയവർ.കൊവിഡ് ബാധിച്ച് ഒരുമാസം പിന്നിട്ടവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം നൽകിയിരുന്നത്.