ഷൊര്‍ണ്ണൂര്‍|
Last Updated:
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:50 IST)
രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് എലിവിഷം തിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പരിഭ്രാന്തി പരത്തി. വടകര സ്വദേശികളായ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ എം ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ് ഈ കടുംകൈ ചെയ്യാന്‍ തയ്യാറായത്.
കഴിഞ്ഞ ദിവസം വൈകിട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് ഇരുവരും ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. അവിടെ വച്ച് എലിവിഷം കഴിച്ച ശേഷം ഒരാള്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. വിഷം കഴിക്കാനുള്ള കാരണം അറിവായിട്ടില്ല.
സംഭവം കണ്ട യാത്രക്കാരാണു പൊലീസിനെ വിവരം അറിയിച്ചത്. ഇരുവരെയും റയില്‍വേ ആശുപത്രിയില്‍ എത്തിച്ച
പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.