ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം; അഞ്ച് പേര്‍ അറസ്റ്റില്‍ - രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍

  kerala flood , police , fake news , മുഖ്യമന്ത്രി , ദുരിതാശ്വാസ നിധി , പൊലീസ്
തിരുവനന്തപുരം| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (20:42 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. 32 കേസുകളാണ് ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. തോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.


രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി അജയൻ, വെള്ളമുണ്ട സ്വദേശി സി വി ഷിബു, കുന്നമംഗംലം സ്വദേശി ജസ്റ്റിൻ, പുൽപ്പള്ളി സ്വദേശി ബാബു, ഇരവിപേരൂർ സ്വദേശി രഘു എന്നിവരാണ് അറസ്റ്റിലായത്.

തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :