ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണം: സെംഗാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

  kuldeep sengar , police , girl , പൊലീസ് , ഉന്നാവ് , പെണ്‍കുട്ടി , കോടതി
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (20:18 IST)
ഉന്നാവ് പീഡനക്കേസിലെ ഇരായ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിലാണ് സെംഗാറിനും സഹോദരനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനും ആയുധം കയ്യില്‍വച്ചുവെന്ന കേസില്‍ കുടുക്കിയതിനുമാണ് ഡല്‍ഹി
കോടതി ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിന് നേരെയുണ്ടായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ ശരീരത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നും കോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :