1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Rajyarani-Express, Vadakkancheri

ട്രെയിനിന് മുന്നിൽ ചാടി മരിച്ചയാളുടെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ

Suicide
തൃശൂർ : ട്രെയിനിന് മുന്നിൽ ചാടി മരിച്ചയാളുടെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ ദൂരം. വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകര ശരത് എന്ന 34 കാരനാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചുവേളിയിലേക്ക് പോയ രാജ്യറാണി എക്സ്പ്രസിന് മുന്നിലാണ് ഇയാൾ ജീവനൊടുക്കിയത്.  

ട്രെയിൻ തൃശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരാണ് എൻജിൻ ഗാർഡിന് മുന്നിൽ തല കുടുങ്ങിയിരിക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ഗേറ്റിനടുത്തതായി വിവിധ സ്ഥലങ്ങളിൽ ഛിന്നഭിന്നമായ നിലയിൽ മറ്റു ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. 
അടുത്ത ലേഖനം
ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍