അമീറുൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ , തനിയ്ക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ വേണം, പൊലീസ് ഉപദ്രവിച്ചില്ലെന്നും പ്രതി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവി

പെരുമ്പാവൂർ| aparna shaji| Last Modified വെള്ളി, 17 ജൂണ്‍ 2016 (17:16 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്.
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവിടരുത് എന്ന ഉദ്ദേശ്യത്തിൽ ശക്തമായ സുരക്ഷയിൽ ഹെൽമറ്റ് ധരിപ്പിച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല. കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചില്ല. 35 പൊലീസിന്റെ കനത്ത സുരക്ഷയിൽ പൊലീസ് ബസിലാണ് പ്രതിയെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത്.

30ആം തീയതിവരെയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തനിയ്ക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യപ്രകാരം അഭിഭാഷകനെ നിയോഗിച്ചു. പൊലീസ് ഉപദ്രവിച്ചിട്ടില്ലെൻ പ്രതി കോടതിയിൽ പറഞ്ഞതായി അസിസ്റ്റ്ന്റ് പ്രോസിക്യൂട്ടർ
സർക്കാർ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :