മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി ഒരു മാസം സമയം അനുവദിച്ചു

 മയക്കുമരുന്ന് കേസ് , കുവൈറ്റ് പൊലീസ് , പൊലീസ് , മലയാളികള്‍ക്ക് വധശിക്ഷ
കുവൈത്ത് സിറ്റി| jibin| Last Updated: തിങ്കള്‍, 7 മാര്‍ച്ച് 2016 (17:27 IST)
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ഹമീദ്, അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങോട്ടുചാലില്‍ എന്നിവര്‍ക്കാണ് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചത്.
കേസില്‍ ശ്രീലങ്കക്കാരിയായ സ്ത്രീക്കും വധശിക്ഷ വിധിച്ചു.

2015 ഏപ്രില്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി ഒരു മാസം സമയം അനുവദിച്ചു. കേസ് വാദിക്കാന്‍ പ്രതികള്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. ലഹരി മരുന്ന് കേസില്‍ അറസ്‌റ്റിലായ ഇവര്‍ക്കെതിരെ കുവൈറ്റ് പൊലീസ് കുറ്റം ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :