തൃശൂര്‍|
jibin|
Last Updated:
ശനി, 19 സെപ്‌റ്റംബര്‍ 2015 (09:12 IST)
കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. വടക്കേക്കാട് ഷെമീറയാണ് (31) മരിച്ചത്. ഭര്‍ത്താവ് അബുതാഹിര്‍ കുന്നംകുളം പൊലീസില്‍ കീഴടങ്ങി. പുഞ്ചിരിക്കാവ് വലിയ പീടികയില്‍ അബുതാഹിര്‍ (36) ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.30ന് കുന്നംകുളം പൊലീസില്‍ കീഴടങ്ങിയത്. വടക്കേകാട് വാരിയില്‍ മൊയ്തുണ്ണിയുടെ മകള്‍ ഷമീറ യെ വെള്ളിയാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഒഴിവായി പോകാന്‍ കൂട്ടാകാത്തതു കൊണ്ടാണ് കുത്തികൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ഇരുവര്‍ക്കും സെക്‍സ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു കേസില്‍ നിന്ന് ജയില്‍ മോചിതനായി തിരികെയെത്തിയ താഹിറിനൊപ്പം താമസിക്കാന്‍ എത്തിയ ഷെമീററ്യോട് തിരികെ പോകണമെന്ന് പറഞ്ഞുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തിരികെ പോകണമെങ്കില്‍ അഞ്ചു ലക്ഷം രൂപ വേണമെന്നും യുവതി പറഞ്ഞു. എന്നാല്‍, പണം നല്‍കാന്‍ താഹിര്‍ തയാറായില്ല. തുടര്‍ന്ന് നടന്ന വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
സംഭവത്തിന് ശേഷം സമീപത്തെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനായി, കുഴിയുണ്ടാക്കിയെങ്കിലും മതിലിനപ്പുറത്തേക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രമം വിഫലമാകുകയായിരുന്നു.