എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (17:37 IST)
കോഴിക്കോട്
: ലഹരിമരുന്നു നൽകി വിദ്യാർത്ഥിയെ രണ്ടു വർഷങ്ങളായി നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിയായ 62 കാരനെ കോടതി 37 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു.
കസബ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കൊല്ലം പരവൂർ തൊടിയിൽ സ്വദേശിയായ പൊറോട്ട നാസർ എന്ന അൻസാർ എന്ന നാസറിനെയാണ് അതിവേഗ പോക്സോ കോട്ടതി ശിക്ഷിച്ചത്.
2022 ജനുവരി മുതൽ പല ദിവസങ്ങളിലും പ്രതി ഹൈസ്കൂൾ വിദ്യാർത്ഥിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായാണ് കേസ്. ഇയാൾ താമസിച്ചിരുന്ന വാട്ടക വീട്ടിൽ കൊണ്ടുപോയാണ് വിദ്യാർഥിയെ പീഡിപ്പിച്ചിരുന്നത്. അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് ശിക്ഷ വിധിച്ചത്.
എന്നാൽ കുട്ടിയെ രക്ഷിതാക്കൾ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷവും ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്
രക്ഷിതാക്കൾ കസബ പോലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും കേന്പെടുത്തിരുന്നു