അനുബന്ധ വാര്‍ത്തകള്‍
- വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
- കുട്ടികള്‍ക്ക് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്സോ കേസിന് തുല്യമെന്ന് കേരള ഹൈക്കോടതി
- വര്‍ക്കലയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം; 23 കാരന് അറസ്റ്റില്‍
- ആളില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 27 കാരനു 34 വര്‍ഷം തടവ് !
- ബാലികയെ പീഡിപ്പിച്ച 48 കാരന് 12 വർഷം കഠിന തടവ്
പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡൈവർക്ക് 6 വർഷം കഠിന തടവ്
തിരുവനന്തപുരം : ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്ന കേസിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കോടതി 6 വർഷത്തെ കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരകുളം പള്ളിക്കോണം കുഴിവിളാകത്ത് വീട്ടിൽ നിന്ന് ശാസ്താംകോട് വാടകയ്ക്ക് താമസിക്കുന്ന രാജീവ് എന്ന 49 കാരനെയാണ് കോടതി ശിക്ഷിച്ചത്.
2023 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്കു പോവുകയായിരുന്ന കുട്ടിയെ പട്ടിക്കുട്ടിയെ കാണിക്കാമെന്നു പറഞ്ഞു ഓട്ടോയിൽ കൊണ്ടു പോയി ബലമായി പീഡിപ്പിച്ചു എന്നാണ് കേസ്.
അരുവിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ. സജി ജി.എസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്