അനുബന്ധ വാര്‍ത്തകള്‍
- തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
- പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
- എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം: പിപി ദിവ്യക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
- വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
- സംസ്ഥാനത്ത് മഴ തകര്‍ക്കും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്തിടത്ത് യെല്ലോ അലര്‍ട്ട്
വര്‍ക്കലയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം; 23 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം : പ്രസിദ്ധമായ വർക്കല വിനോദ സഞ്ചാര മേഖലയിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 23 കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം അർഷാനാ മൻസിലിൽ അൻവർഷാ (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ഒന്നേകാലോടെ വർക്കല ഹെലിപ്പാട് കൊച്ചു വിള മുക്കിനു സമീപത്തായിരുന്നു സംഭവം. വർക്കലയിൽ കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിന് ആയിരുന്നു യുവതിയും സുഹൃത്തും എത്തിയത്. എന്നാൽ ഇവർ താമസിച്ചിരുന്ന റിസോർട്ടിനു സമീപത്തുവച്ച് മദ്യപേരിയിലായിരുന്ന അൻവർഷാ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
എന്നാൽ സംഭവത്തിനു ശേഷം ബൈക്കിൽ അൻവർഷാ രക്ഷപ്പെടാൻ ശ്രമിക്കവേ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.