പോക്‌സോ കേസില്‍ പത്രാധിപര്‍ അറസ്റ്റില്‍

എ.കെ.ജെ.അയ്യര്‍| Last Modified ബുധന്‍, 6 ജൂലൈ 2022 (20:43 IST)

പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈന്‍ സ്മരണികയുടെ എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കോതമംഗലം രാമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.ടി.ജോണി എന്ന 56 കാരനാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.

ജോണി കോതമംഗലം റവന്യൂ ടവറില്‍ നടത്തുന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പരസ്യ ഏജന്‍സി, വിദേശയാത്ര രേഖകള്‍ തയ്യാറാക്കല്‍ എന്നിവയ്ക്കായാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്. വിദേശ യാത്രയുമായി സംബന്ധിച്ച രേഖകള്‍ തയ്യാറാക്കാന്‍ എത്തിയ കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

കുട്ടി വിവരം രക്ഷിതാക്കളോട് പറയുകയും അവരുടെ പരാതിയില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി 'ശ്രേഷ്ഠം ഈ ജീവിതം' എന്ന ജീവചരിതഗ്രന്ഥം എഴുതിയ ആളാണ് പി.ടി.ജോണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :