1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso case 22 yr imprisonment for priest

പോക്സോ കേസിൽ പ്രതിയായ പൂജാരിക്ക് 22 വർഷം തടവ്

Pocso
തൃശൂർ: പോക്സോ കേസിൽ പ്രതിയായ പൂണ്ടാരിയെ കോടതി 22 വർഷത്തെ കഠിന തടവിനും 1.10 ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം പെരിങ്ങണ്ടൂർ പന്തുട്ടിൽ വീട്ടിൽ സന്തോഷ് കേശവൻ എന്ന സന്തോഷിനെ (34) യാണ് കോടതി ശിക്ഷിച്ചത്.
 
2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർത്താവിനെ മദ്യപാനം പൂജകളിലൂടെ മാറ്റാം എന്നു വിശ്വസിപ്പിച്ചു വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് കോടതി വിധി. 
 
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.
അടുത്ത ലേഖനം
ഭർത്താവിനു വാട്ട്സ് -ആപ്പ് സന്ദേശം അയച്ചശേഷം യുവതി ആത്മഹത്യ ചെയ്തു