1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Haryana Bus Fire News

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Haryana
ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ടൗരുവിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ 60 ഓളം പേരുണ്ടായിരുന്നു, ഇവരെല്ലാം പഞ്ചാബ്, ചണ്ഡീഗഡ് നിവാസികളും മഥുര-വൃന്ദാവനില്‍ നിന്ന് മടങ്ങുന്നവരായിരുന്നു.
 
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബസിനെ പിന്തുടരുകയും ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു.
അടുത്ത ലേഖനം
Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്