സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (06:54 IST)
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്‌നാടിന് സമീപപ്രദേശങ്ങളിലായി ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. കൂടാതെ തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം.