പ്ലസ് വൺ പ്രവേശനം: ജൂലൈ 11 മുതൽ അപേക്ഷിക്കാം, ആദ്യ അലോട്ട്മെൻ്റ് 27ന്, നീന്തലിന് ബോണസ് പോയിൻ്റില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജൂലൈ 2022 (18:02 IST)
പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം. 21നാണ് ട്രയൽ അലോട്ട്മെൻ്റ്. ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27ന് നടക്കും. ജൂലൈ 18 ആണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാനതീയതി.

അവസാന അലോട്ട്മെൻ്റ് തീയതി ഓഗസ്റ്റ് 11നായിരിക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെൻ്റുകളിലെയും ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ഓഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. സപ്ലിമെൻ്ററി അലോട്ട്മെൻ്റുക്ളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :