തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 16 ജൂണ്‍ 2015 (11:01 IST)
പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിന്റെ ആദ്യ ഘട്ടത്തില്‍ 2,01,781 അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ്. ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം ചൊവ്വാഴ്ച മുതല്‍ 18 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അതാതു സ്കൂളില്‍ ജൂണ്‍ 18നു വൈകുന്നേരം അഞ്ചിനു മുമ്പു നിര്‍ബന്ധമായി പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നു പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശമോ സ്ഥിര പ്രവേശമോ നേടാം. താല്‍ക്കാലിക പ്രവേശത്തിന് ഫീസടയ്ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്‍റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്‍റുകള്‍ക്കായി കാത്തിരിക്കണം.
ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ 3,61,430 സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ 2,41,589 മെറിറ്റ് സീറ്റുകളിലേക്കും മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം. ബാക്കിയുളള സീറ്റുകള്‍ എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അണ്‍ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്. ഈ അലോട്ട്മെന്റില്‍ 2, 01,751 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ സംവരണ സീറ്റുകളില്‍ 39,808 ഒഴിവുണ്ട്.