കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഇന്ന് തുടങ്ങും

 പികെ കുഞ്ഞാലിക്കുട്ടി , ഹൈദരലി ശിഹാബ് തങ്ങള്‍ , കേരളയാത്ര
കാസര്‍കോട്| jibin| Last Modified ഞായര്‍, 24 ജനുവരി 2016 (11:13 IST)
‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായി വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് ഇന്ന് വൈകീട്ട് നാലിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍നിന്ന് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.

നേതാക്കളായ കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍, പി.കെ.കെ. ബാവ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവരെ കൂടാതെ ലീഗിന്‍െറ പോഷക സംഘടനകളായ എസ്.ടി.യു, യൂത്ത്ലീഗ്, എം.എസ്.എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :