എംഎല്‍ എ പി.കെ.ബഷീറിന്റെ തിരഞ്ഞെടുപ്പ്‌ സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:12 IST)
എംഎല്‍എ
പി കെ ബഷീറിന്റെ

തിരഞ്ഞെടുപ്പ്‌
സുപ്രീംകോടതി ശരിവച്ചു.ചീഫ് ജസ്റ്റീസ് ആര്‍എം ലോധ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

തിരഞ്ഞെടുപ്പില്‍ ബഷീറിനെതിരെ മത്സരിച്ച പി വി അന്‍വര്‍ നല്‍കിയ ഹര്‍ജി കോടതി പിഴയോടെ തള്ളി.

ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീര്‍ വിതരണം ചെയ്ത് വ്യക്തിഹത്യ നടത്തിയെന്നായിരുന്നു അന്‍വര്‍ ബഷീറിനെതിരെ ഉന്നയിച്ച ആരോപണം.


ബഷീറിനെതിരെ പി.വി.അന്‍വര്‍ ഹാജരാക്കിയ സിഡികള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.ഉറവിടം വ്യക്തമാക്കാത്ത ഇലക്‌ട്രോണിക്‌ തെളിവുകൾ സ്വീകരിക്കാന്‍
പറ്റില്ലെന്ന്
കോടതി വിധിയില്‍ നിരീക്ഷിച്ചു.
നേരത്തെ ഹൈക്കോടതിയും അന്‍ വറിന്റെ ഹര്‍ജി തള്ളിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :