കണ്ണൂര്‍|
jibin|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:21 IST)
വിദ്യാഭ്യാസ മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ് വെറും പൊട്ടനാണെന്നും. പ്രഗല്‍ഭരായ ഒരുപാടു പേര്‍ ഇരുന്ന കസേരയില്‍ ഇപ്പോളിരിക്കുന്നത് ഒരു വെറും പൊട്ടനാണെന്നുമാണ് പി ജയരാജന്‍ പറഞ്ഞത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ദേശീയ വീക്ഷണമുളള പാര്‍ട്ടിയല്ല എന്നത് വലിയ കാര്യമാണ്. ഇത് ഗൌരവത്തോടെ കാണേണ്ട വിഷയമാണെന്നും പി ജയരാജന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒരു ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ വകുപ്പിനെ കുറിച്ച് രണ്ടു വാക്കു സംസാരിക്കാന്‍ പോലും കഴിവില്ലാത്ത ഒരു പൊട്ടന്‍മന്ത്രിയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിക്കു സാമുദായികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്നും കെഎസ്ടിഎയുടെ ഡിഡിഇ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.