1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kathiroor Manoj murder: P Jayarajan against Chennithala

കതിരൂര്‍ മനോജ് വധം: ചെന്നിത്തലയ്ക്കെതിരേ പി ജയരാജന്‍

കതിരൂര്‍ മനോജ് വധം
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ജയരാജന്‍ ചോദിച്ചു. കേസില്‍ കരിനിയമങ്ങള്‍ ചേര്‍ത്തതെന്തിനെന്ന് ചെന്നിത്തല വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
സമാധാ‍നയോഗം വിളിച്ചപ്പോള്‍ ബഹിഷ്കരിച്ചത് ബിജെപിയാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇരുപാര്‍ട്ടികളും സംയമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.