പി​റ​വം വ​ലി​യ​പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ച് കുർ‌ബാന നടത്തി; നടുറോഡിൽ കുർബാന നടത്തി പ്രതിഷേധ റാലി സംഘടിപ്പിച്ച് യാക്കോബായ സഭാംഗങ്ങൾ

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചത്.

തുമ്പി എബ്രഹാം| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (11:48 IST)
























പി​റ​വം സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ സുപ്രിംകോടതി വിധി നടപ്പാക്കി.
സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചത്. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തിന് ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ർ​ബാ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എന്നാൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി പ്രതിഷേധിച്ചു. പ​ള്ളി​യും പ​രി​സ​ര​ങ്ങ​ളും ജി​ല്ലാ കലക്റ്റ​​​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക്ര​മ​സ​മാ​ധാ​പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലേ​ക്കു മാ​റ്റാ​നും നി​ർ​ദേ​ശ​മു​ണ്ടായിരുന്നു.

ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത നി​യോ​ഗി​ച്ച വി​കാ​രി​യ​ട​ക്ക​മു​ള്ള പു​രോ​ഹി​ത​ർ​ക്കു മ​ത​പ​ര​മാ​യ ച​ട​ങ്ങ് ന​ട​ത്താ​മെ​ന്നും 1934 ലെ ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :