മുഴുവന്‍ വിശ്വാസികളെയും ഒഴിപ്പിച്ചു; പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി കളക്ടർ

  piravam church , piravam , church , ഓര്‍ത്തഡക്‍സ് , യാക്കോബയ , പിറവം  , ഹൈക്കോടതി
കൊച്ചി| മെര്‍ലിന്‍ സാമുവല്‍| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:40 IST)
ഓർത്തഡോക്സ് - തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പിറവം പള്ളിയുടെ താക്കോൽ നാളെ ഹൈക്കോടതിക്ക് സമർപ്പിക്കും.

മുഴുവന്‍ വിശ്വാസികളെയും ഒഴിപ്പിച്ചതായും തുടർ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് കളക്‍ടര്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിമുറ്റത്തു കടന്നത്.

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും സമവായമാണ് ആവശ്യമെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞു. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് അറസ്‌റ്റ് വരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാൽ വൈദിക വിദ്യാർത്ഥികളും മറ്റ് വൈദികരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകാൻ തയാറാകാത്തതിനെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയായിരുന്നു.

ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഒന്നേ മുക്കാലിനു മുമ്പ് നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് പള്ളിയിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :