നിസാം ജയിലിനകത്തു നിന്ന് ഫോണ്‍ ചെയ്തിട്ടില്ല; ജയില്‍ സുരക്ഷയില്‍ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

മുഹമ്മദ് നിസാമിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പിണറായി നിഷേധിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (14:44 IST)
വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിസാമിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് ഫോണ്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ബംഗളൂരുവിലെ കോടതിയിൽ കൊണ്ടുപോകുന്ന സമയത്താണ് നിസാം ഫോൺ ഉപയോഗിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

നിസാം മാധ്യമങ്ങളോട് ഫോണിൽ സംസാരിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :