തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ല എന്റെ യുവത്വവും; പുതിയ മൊബൈൽ ആപ്പുമായി വി എസ്

തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ല എന്റെ യുവത്വവും; പുതിയ മൊബൈൽ ആപ്പുമായി വി എസ്

പാലക്കാട്| aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (10:17 IST)
സഖാവ് വി എസ്.. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങ‌ൾ എന്ന ആമുഖത്തോട് കൂടി തുടങ്ങുന്ന പുതിയ ആപ്പുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ല എന്റെ യുവത്വവും എന്നാണ് ഈ മൊബൈൽ ആപ്പ് തുറക്കുമ്പോൾ ആദ്യം കേൾക്കുക.

സ്വന്തമായി വെബ്സൈറ്റും ഫെയ്സ്ബുക്ക് പേജും തുടങ്ങി ഒരാഴ്ചയാകുമ്പോഴേക്കുമാണ് സ്വന്തം മൊബൈൽ ആപ്പുമായി വി എസ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ ടി യിലെ ഒരു സംഘം ചെറുപ്പക്കാരാണ് ഇതിന്റെ പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൊബൈൽ ആപ്പ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ദിനംപ്രതിയുള്ള പത്രകുറിപ്പുകളും അതിനോടുള്ള പ്രതികരണങ്ങളും ഇനി മുതൽ മൊബൈൽ ആപ്പിലൂടെ ജനങ്ങ‌‌ൾക്ക് വായിക്കാനാകും. ഇതിനോടൊപ്പം ഫോട്ടോഗാലറി, ലൈവ്വ് വീഡിയോ ഗാലറി, പ്രസ് നോട്ട്, ഓഡിയോ ഗാലറി എന്നിവയും ആപ്പിലുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഈ ആപ്പ് സപ്പോർട്ട് ചെയ്യുകയുള്ളു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :