എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ അല്ലേ? നേരത്തേ ചാനലിനോട് മുഖ്യമന്ത്രി ചോദിച്ചിരുന്നു; ഉദ്ഘാടനം ചെയ്തവർക്ക് തന്നെ പണിയും കിട്ടി

ചാനൽ ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ; 'എന്തെങ്കിലും ഉണ്ടോ' എന്ന് ചോദിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

aparna shaji| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (08:21 IST)
സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്ര‌നെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, സംഭവത്തിൽ സര്‍ക്കാര്‍ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇന്നലെ തന്നെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഒരു ചാനല്‍ അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ഓഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നതും വിവാദങ്ങൾ സൃഷ്ടിക്കുന്നതും. ഈ ചാനൽ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ആണ്. നിങ്ങള്‍ ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ എന്ന് അന്നുതന്നെ ചോദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. ഉദ്ഘാടനം ചെയ്തവർക്ക് തന്നെ പണികൊടുത്തല്ലോ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയർന്നുവരുന്ന ചോദ്യം.

സ്വകാര്യ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാലും സംഭവം അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്. ഇതിന് പിന്നാലെ അനില്‍ അക്കര എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. സ്ത്രീകള്‍ക്കാകെ നാണക്കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് അനില്‍ അക്കരയുടെ പരാതിയിലെ ആവശ്യം.

മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :