തിരുവന്തപുരം|
jibin|
Last Modified വെള്ളി, 26 മെയ് 2017 (19:38 IST)
കശാപ്പ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ
ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇപ്പോള്‍ കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ ഇനി മത്സ്യം കഴിക്കുന്നതിനും നിരോധനം വരും. കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന ഭക്ഷണമേ കഴിക്കാൻ പാടുള്ളു എന്ന് പറയാൻ സര്‍ക്കാരിന് അധികാരമില്ല. ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാരിലും മാംസം കഴിക്കുന്നവരുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന പോഷകാഹാരമാണ് മാംസം. അതെല്ലാം മറന്നു കൊണ്ടാണ്
അറവുനിരോധനം ഏര്‍പ്പാടാക്കിയത്. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്ത:സത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കശാപ്പ് നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പല സവിശേഷതകളുമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.