തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 26 മെയ് 2017 (16:35 IST)
കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള
കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ.
ഈ തീരുമാനം അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ നീക്കം നഗ്നമായ ഭരണഘടനാ വിരുദ്ധമാണ്.
തീരുമാനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും സുനിൽ കുമാർ പ്രതികരിച്ചു.
സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര സർക്കാരിന്‍റെ കടന്നുകയറ്റമാണ് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള നീക്കം. മാംസാഹാരത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനു തുല്യമാണ് ഈ നീക്കമെന്നും സുനിൽ കുമാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെടി ജലീൽ പ്രതികരിച്ചു. എന്നാൽ വിഷയം പരിശോധിക്കുമെന്നായിരുന്നു വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ പ്രതികരണം.