കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

  America , CIA , pinarayi vijaya , CPM , Communist government , പിണറായി വിജയൻ , സിഐഎ , കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ , സി പി എം , റെഡ് വൊളന്റിയർ
കണ്ണൂർ| jibin| Last Modified ബുധന്‍, 3 മെയ് 2017 (14:44 IST)
കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരുകളെ അട്ടിമറിക്ക‍ാന്‍ അമേരിക്കൻ ചാരസംഘടനയായ പ്രവർത്തനം ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളെയാണ് സിഐഎ ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ വൻകിട മാധ്യമങ്ങളിൽ 95 ശതമാനവും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. ഈ മാധ്യമങ്ങളെ ഉപയോഗിച്ചാണ് ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സിഐഎ നീക്കം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരുകളെ തകര്‍ക്കുകയാണ് സിഐഎയുടെ ലക്ഷ്യം. അതിനായിട്ടാണ് സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളെ ഉപയൊഗിക്കുന്നത്. വിഷലിപ്തമായ വാർത്തകൾ എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തെയും ഇല്ലാതാക്കുകയാണ്. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യങ്ങൾ ചേർന്നിട്ടുണ്ടോ അവർക്കൊക്കെ നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ സിപിഎം നടത്തിയ മാർച്ചിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :