സെൻകുമാർ ഒരുതരത്തിലും സർക്കാരിന് ഭീഷണിയല്ല, പ്രതികാര നടപടികൾ ഒന്നും സ്വീകരിക്കില്ല: മന്ത്രി സുധാകരൻ

മന്ത്രിയുടെ വാക്കുകൾ സർക്കാരിന് അനുകൂലമോ സെൻകുമാറിന് അനുകൂലമോ?

കൊച്ചി| aparna shaji| Last Modified ചൊവ്വ, 2 മെയ് 2017 (08:05 IST)
ടി പി സർക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്ന് മന്ത്രി ജി സുധാകരൻ. സർക്കാരിനെ വെല്ലുവിളിക്കാൻ സെൻകുമാറിനെ അനുവദിക്കില്ല. സർക്കാരിനെതിരെ കേസിനു പോയെങ്കിലും സെൻകുമാറിനെതിരെ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കുറ്റ്യാടിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുപ്രീംകോടതിയിൽ കേസിനുപോയ സെൻകുമാർ, തോൽപ്പിച്ചത് അദ്ദേഹത്തെ തന്നെയാണ്. സുപ്രീംകോടതി കാണുന്ന പോലെ അത്ര മാന്യനൊന്നുമല്ല സെൻകുമാർ എന്നും മന്ത്രി ആരോപിക്കുന്നു. എല്ലാരും നാട്ടിലെന്താണ് ചെയ്യുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. സെൻകുമാർ ഇപ്പോൾ പിണറായി വിജയനേക്കാൾ വലിയ ആളായെന്നും മന്ത്രി പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :