പിണറായി അഭിനന്ദനം അര്‍ഹിക്കുന്നു; വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തലിന് കാരണമായത് ഒന്നുമാത്രം

പിണറായി അഭിനന്ദനം അര്‍ഹിക്കുന്നു; വെള്ളാപ്പള്ളി

 vellappally natesan , RSS , Pinarayi vijayan , Bar issues , Pinarayi vijayan , SNDP , എല്‍ഡിഎഫ് , എസ്എൻഡിപി , യുഡിഎഫ് , മദ്യനയം , ലഹരിമരുന്ന് , കള്ള് , വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ| jibin| Last Modified വെള്ളി, 9 ജൂണ്‍ 2017 (17:29 IST)
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്‌ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി രംഗത്ത്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രായോഗികമല്ല. ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കാന്‍ ഇത് കാരണമായി. ഇതിനാല്‍ എൽഡിഎഫിന്റെ മദ്യനയം യാഥാർഥ്യബോധത്തോടെയുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശുദ്ധമായ കള്ള് എല്ലാ ഹോട്ടലുകളിലും കൊടുക്കും എന്നത് നല്ല തീരുമാനമാണ്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അഴിമതി ഇല്ലത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ തന്റേടത്തോടെ മദ്യനയം പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. പണം വാങ്ങിയാണ് മദ്യനയം പ്രഖ്യാപിച്ചതെന്ന ആരോപണം ശരിയല്ല. അറിവുള്ളവർ ഇക്കാര്യം വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. മദ്യ ലോബി എന്നൊരു ലോബി ഇല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :