ഭോപ്പാല്‍ വിഷയം; പിണറായിയുടെ പ്രസ്‌താവനയില്‍ കുമ്മനം വെള്ളം കുടിക്കുന്നു

ഭോപ്പാല്‍ സംഭവത്തില്‍ ആര്‍എസ്എസിനെ രക്ഷിക്കാന്‍ കുമ്മനം രംഗത്ത്

  pinarayi vijayan , kummanam rajasekharan , blocked bhopal , RSS , BJP , kerala cm , police , പിണറായി വിജയന്‍ , ഭോപ്പാല്‍ സംഭവം , ആര്‍എസ്എസ് , കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (17:05 IST)
മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ നിന്നും ആര്‍എസ്എസ് ഭീഷണി ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ പിണറായിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത്.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന തരം താഴ്‌ന്നതാണ്. ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത് അദ്ദേഹം തന്നെയാണ്. പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച ശേഷം ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വീണ്ടും ബന്ധപ്പെട്ടുവെങ്കിലും പിണറായി തിരിച്ചെത്തിയില്ല. ഇതിന് ശേഷം ഇത് ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാർമ്മികതയ്‌ക്ക് ചേർന്നതല്ലെന്നും രാജശേഖരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശത്തെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശിൽ ഉള്ളവരൊക്കെ സംസ്‌കാര ശൂന്യൻമാരാണെന്ന തരത്തിൽ കേരളാ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് കടന്നകയ്യാണെന്നും കുമ്മനം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :