പൊലീസിനെ ശുദ്ധീകരിക്കാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി; പൊലീസ് ആക്ട് 86 പ്രകാരമുള്ള നടപടികള്‍ തുടരും, നിരവധി പേര്‍ നിരീക്ഷണത്തില്‍

രേണുക വേണു| Last Modified തിങ്കള്‍, 9 ജനുവരി 2023 (15:43 IST)
പൊലീസ് സേനയെ ശുദ്ധീകരിക്കാന്‍ കടുത്ത നടപടികളുമായി ആഭ്യന്തര വകുപ്പ്. പൊലീസ് ആക്ട് 86 പ്രകാരം സ്വഭാവദൂഷ്യമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്കെതിരായ നടപടി തുടരും. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് ആക്ട് 86 പ്രകാരം ഒരു ഉദ്യോഗസ്ഥനെ സേനയില്‍ നിന്നു പിരിച്ചുവിടുന്നത്. ബലാംത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെയാണ് ഡിജിപി പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്. ആഭ്യന്തര മന്ത്രിയായ പിണറായ വിജയന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസിനെതിരായ നടപടികള്‍ തുടരുന്നത്.

പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ ആഭ്യന്തര രഹസ്യ സംവിധാനം ആരംഭിച്ചിട്ടുണ്ട്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം നടപടികള്‍ നേരിടേണ്ടിവരും. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :