ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് കൊടുത്തവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്: പിണറായി വിജയന്‍

സംസ്ഥാനങ്ങളെ ഞെരുക്കി തോല്‍പ്പിച്ചു കളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്

രേണുക വേണു| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (18:17 IST)

പെട്രോള്‍, ഡീസല്‍ വിലനിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് വിട്ടുകൊടുത്തവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പക പോക്കല്‍ നയങ്ങളാണ് ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തെ നിര്‍ബന്ധിതരാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളെ ഞെരുക്കി തോല്‍പ്പിച്ചു കളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്. അതിനു കുട പിടിക്കുന്ന പണിയാണ് ഇവിടെയുള്ള യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. അതെല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാഹലങ്ങളെ ജനങ്ങള്‍ മുഖവിലയ്ക്ക് എടുക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :