ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ സമിതി രൂപീകരിച്ച ശേഷം തീരുമാനമെടുക്കും

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 30 ജനുവരി 2018 (10:14 IST)
സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളുകളുടെയും ഹയർസെക്കണ്ടറി സ്കൂളുകളുടേയും ഭരണസമിതി ഒന്നാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് ആവശ്യമാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സമിതി രൂപീകരിച്ച ശേഷം ഏകീകരണം എങ്ങിനെ നടത്തണമെന്ന കാര്യം ചർച്ച ചെയ്യാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :