അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങളുടെ മകള്‍ക്ക് എന്ത് കൊടുക്കും'; വിസ്മയയുടെ അച്ഛനോട് വിവാഹം ഉറപ്പിക്കുന്ന ദിവസം കിരണ്‍ കുമാറിന്റെ അച്ഛന് ചോദിച്ചു !
- കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കണം 41 വയസ്സ് വരെ !
- വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം
- പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
- 'ഞാന്‍ ചെറുപ്പക്കാരനാണ്, ഇനിയും ജീവിതമുണ്ട്'; കോടതിയില്‍ നാടകീയ രംഗങ്ങള്‍, സിംപതി പിടിച്ചുപറ്റാന്‍ ശ്രമവുമായി കിരണ്‍ കുമാര്‍
വിജയന്റെ ബാല്യകാലം വേദനകളും ദുരിതങ്ങളും നിറഞ്ഞത്; കല്യാണി പ്രസവിച്ച 14 മക്കളില്‍ 11 പേരും മരിച്ചു ! ഇളയവന് കേരള മുഖ്യമന്ത്രി
വേദനകളുടെയും ദുരിതങ്ങളുടെയും ബാല്യമായിരുന്നു വിജയന്റേത്. മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്. പ്രസവിച്ച പതിനാലു മക്കളില്‍ പതിനൊന്നു പേരെയും കല്യാണിക്ക് നഷ്ടമായി. കടുത്ത ദാരിദ്ര്യത്തിനിടയിലും വിജയനെ പഠിപ്പിച്ചത് അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ്. 1945 മേയ് 24 നായിരുന്നു വിജയന് ജനിച്ചത്. ഇന്നേക്ക് 77 വയസ് തികഞ്ഞിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചത്. അതിന്റെ അമരത്ത് പിണറായി വിജയനാണ് ചരിത്രനായകനായി നില്‍ക്കുന്നത്.