അനുബന്ധ വാര്‍ത്തകള്‍
- വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം
- പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
- 'ഞാന്‍ ചെറുപ്പക്കാരനാണ്, ഇനിയും ജീവിതമുണ്ട്'; കോടതിയില്‍ നാടകീയ രംഗങ്ങള്‍, സിംപതി പിടിച്ചുപറ്റാന്‍ ശ്രമവുമായി കിരണ്‍ കുമാര്‍
- മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ്, എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതി; വിസ്മയ കേസ് വിധി പൂര്‍ണ്ണരൂപം ഇങ്ങനെ
- ഒരു സർക്കാർ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത്, ഇതിനേക്കാൾ നല്ലൊരുത്തിയെ എനിക്ക് കിട്ടിയേനെ
കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കണം 41 വയസ്സ് വരെ !
Vismaya and Kiran Kumar
വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ ജയില്‍വാസം അനുഭവിക്കേണ്ടത് 41 വയസ്സ് വരെ. കിരണ്‍ കുമാറിന്റെ ഇപ്പോഴത്തെ പ്രായം 31 ആണ്. പത്ത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുമ്പോള്‍ കിരണ്‍ കുമാറിന് പ്രായം 41 ആകും. തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് കിരണ്‍ കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കിരണ്‍ കുമാറിന്റെ ശിക്ഷ ഇങ്ങനെ
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ് ശിക്ഷയാണ് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ ജീവപര്യന്തത്തിന് വേണ്ടിയാണ് പ്രോസിക്യൂഷന് വാദിച്ചത്.
ഐപിസി 304 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവ് ശിക്ഷ
ഐപിസി 306 വകുപ്പ് പ്രകാരം ആറ് വര്‍ഷം തടവ് ശിക്ഷ
ഐപിസി 498 (എ) പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ
എന്നിങ്ങനെയാണ് കിരണ്‍ കുമാറിനെതിരെ കോടതി വിധിച്ച ശിക്ഷ. എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ഒറ്റ ശിക്ഷയായി ജയില്‍വാസം അനുഭവിച്ചാല്‍ മതി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.
ജയില്‍ശിക്ഷ കൂടാതെ 12,05,000 രൂപ പിഴ വിധിച്ചിട്ടുണ്ട്. ഇതില്‍ രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണമെന്നാണ് കോടതി നിര്‍ദേശം.