കണ്ണൂർ|
jibin|
Last Modified ശനി, 30 ജൂണ്‍ 2018 (19:53 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേസ് അന്വേഷണത്തില്‍ പൊലീസിന് കൂച്ചുവിലങ്ങുകളൊന്നുമുണ്ടായിരുന്നില്ല.
ക്രമസമാധാന പാലനത്തിലും സ്ത്രീസുരക്ഷയിലും കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റ് ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്കെതിരെയും നിയമനടപടികളുണ്ടാകും. കേരളാ പൊലീസിൽ അറുപതിനായിരത്തോളം അംഗങ്ങളുണ്ട്. ഇവരിൽ ചിലർക്ക് മാത്രമാണ് തെറ്റായ പ്രവണതകളുള്ളത്. അത് തിരുത്തുന്നതാണ് സർക്കാർ സമീപനമെന്നും പിണറായി പറഞ്ഞു.
പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.