പിണറായിയിലെ ദുരൂഹമരണങ്ങൾ; കൊലപാതകം തന്നെയെന്ന് പൊലീസ്, മരിച്ച കുട്ടികളുടെ അമ്മയെ കസ്റ്റഡിയിലെടുത്തു

നാല് പേരെയും ചികിത്സിച്ചത് നാല് ആശുപത്രികളിൽ

അപർണ| Last Modified ചൊവ്വ, 24 ഏപ്രില്‍ 2018 (11:27 IST)
പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മാസങ്ങളുടെ വ്യത്യാസത്തിൽ മരിക്കാനിടയായ സംഭവത്തിൽ മരിച്ച കുട്ടികളുടെ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാലുപേരുടെയും മരണം കൊലപാതകങ്ങളാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം ആശുപത്രിയിൽനിന്നു കസ്റ്റഡിയിലെടുത്തത്.

വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്റെ കൊച്ചുമകൾ ഐശ്വര്യ (9) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ഛർദ്ദിയെ തുടർന്നു മരിച്ചത്. സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തന (1) ആറു വർഷം മുൻപ് സമാന സാഹചര്യങ്ങളിൽ ഛർദ്ദിയെ തുടർന്നു മരിച്ചിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഒന്‍പതുകാരിയായ ഇവരുടെ മകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു

കുഞ്ഞിക്കണ്ണന്റേയും കമലയുടെയും മൃതദേഹത്തിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു ചെറിയ അളവിൽ പോലും ശരീരത്തിൽ ചെല്ലുന്നതു ഛർദ്ദിയും ശ്വാസംമുട്ടലും ഉണ്ടാക്കുമെന്നും രക്തസമ്മർദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

നാലുപേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത് അതേസമയം, സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കൾക്കു വേണ്ടിയും തിരച്ചിൽ നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :