1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Mother killed her 8 months old baby

ഡൽഹിയിൽ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

വാർത്ത ക്രൈം കൊലപാതകം അമ്മ News Crime Murder Mother
ഡൽഹി: ഡൽഹിയിൽ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന്‌ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അമർ വിഹാറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
കുഞ്ഞ് മരിച്ചു കിടക്കുന്നതിന്റെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവതി ഉണ്ടായിരുന്നത്. ഭർത്താവാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതിനു ശേഷം അമ്മ  കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 
 
യുവതി നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി ബൻൽധുക്കൾ വെളിപ്പെടുത്തി. ഇവർ ഒരു ആൾദൈവത്തിൽ അന്ധമായി വിശ്വസിച്ചിരുന്നു എന്നും ഇയാൾ വീട്ടിൽ ഇടക്കിടെ വരാറുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
‘ബി ജെ പിയുമായുള്ള ബന്ധം ഇന്നത്തോടെ തീര്‍ന്നു, ഇനി സന്യാസം’ - യശ്വന്ത് സിന്‍‌ഹ