മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (14:39 IST)
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. സി എം ആര്‍ എല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കൂടാതെ പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :