സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 നവംബര്‍ 2024 (17:10 IST)
തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പി എഫ് ലഭിക്കും. സംസ്ഥാന തദ്ദേശ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇപിഎഫില്‍ ചേര്‍ക്കുന്നത്. 15000 രൂപയോ അതിലധികമോ മാസം വേതനം വാങ്ങുന്നവര്‍ 1800 രൂപയാണ് ഇപിഎഫിലേക്ക് അടക്കേണ്ടത്.
1950 രൂപയാണ് തൊഴിലുടമയുടെ വിഹിതം. തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാര്‍ക്ക് നിലവില്‍ കുറഞ്ഞ വേതനം 24040 രൂപയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഇതില്‍ അംഗങ്ങളാവാം. തൊഴിലുറപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധികൃതര്‍ ശ്രം സുവിത പോര്‍ട്ടലില്‍ തൊഴിലുടമ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. എല്ലാ മാസവും 15ന് മുന്‍പ് തുക പിഎഫിലേക്ക് അടയ്ക്കും.
തൊഴിലുറപ്പ് പദ്ധതിയുടെ ചിലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെങ്കിലും തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം സമയത്തിന് എത്താറില്ല. അതുകൊണ്ട് പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്നാണ് തുക കണ്ടെത്തി അടയ്ക്കുന്നത്. കേന്ദ്രഫണ്ട് കിട്ടുന്നതനുസരിച്ച് തിരികെ അക്കൗണ്ടില്‍ തുക ചേര്‍ക്കും.