ഇന്ധനവില ഇന്നും കൂടി; കേരളം മുഴുവന്‍ സെഞ്ചുറിയടിച്ച് പെട്രോള്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (07:58 IST)
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഇതോടെ കേരളം മുഴുവന്‍ പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 101.91 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 100.6 രൂപയാണ് വില. കോഴിക്കോട് 101.66 രൂപയായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നതാണ് പെട്രോള്‍ വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. ഇന്ന് ഡീസലിന് വില വര്‍ധിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :