ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ നൂറിലേക്ക്!

ശ്രീനു എസ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (08:29 IST)
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 28പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി. അതേസമയം കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും ഡീസലിന് 93.99 രൂപയുമായി.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറുകടന്നിട്ടുണ്ട്. ഈമാസം 12തവണയാണ് പെട്രോളിന് വില വര്‍ധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :