ശ്രീനു എസ്|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (19:09 IST)
സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന
ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍ , ജി , എയര്‍ കണ്ടീഷന്‍ ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വ്വീസുകള്‍ വിജയകരമായാല്‍ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസി ബസുകള്‍ എല്‍.എന്‍.ജിലേക്കും , സി.എന്‍.ജിക്കം മാറും . ഇന്ധന വില ഓരോ നിമിഷവും കുതിച്ചുയരുമ്പോള്‍ ചിലവ് കുറയ്ക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍എന്‍ജി , സി എന്‍ജി എന്നിവയിലേക്ക് മാറ്റുന്നത്. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും, 3000 ബസുകള്‍ സിഎന്‍ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
400 ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സര്‍വ്വീസുകളുടെ നിലവാരം ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു . 3 മാസത്തെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എല്‍ എന്‍ ജി ബസുകള്‍ സാങ്കേതികം-സാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത് . ഒരു മാസത്തിന് ശേഷം മൂന്നാര്‍ പോലെയുള്ള മലയോര്‍ റൂട്ടുകളില്‍ ആറ് ടണ്‍ വഹിച്ചുള്ള സര്‍വ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും , കെഎസ്ആര്‍ടിസിയിലയും എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം .