കൊച്ചി കപ്പൽശാലയിൽ സ്ഫോടനം നടത്തും, വീണ്ടും ഭീഷണി

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (21:25 IST)
കൊച്ചി കപ്പൽശാലയ്‌ക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൻ സന്ദേശം വഴിയാണ് ഭീഷണി.
ഇതിനെത്തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

ഓഗസ്റ്റ് 24 ന് ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി ലഭിച്ചതിൽ കപ്പല്‍ശാലാ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.ആദ്യ ഭീഷണിയില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

ആദ്യ ഭീഷണിസന്ദേശം ലഭിച്ചതിനെ തുടർന്ന് കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീഷണിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :