ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (17:14 IST)
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കേരള പൊലീസില്‍ സീനിയര്‍ ക്ലര്‍ക്കായ പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ സരിത തന്റെ കുറിപ്പില്‍ മരണകാരണം ഭര്‍ത്താവിന്റെ പീഡനംമൂലമാണെന്ന് കുറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :