പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 2006ലെ വിജയം ആവര്‍ത്തിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 2006ലെ വിജയം ആവര്‍ത്തിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍

പെരിന്തല്‍മണ്ണ, യു ഡി എഫ്, എല്‍ ഡി എഫ്, മഞ്ഞളാംകുഴി അലി, വി ശശികുമാര്‍ perinthalmanna, UDF, LDF, manjalamkuzhi ali, v sasikumar
പെരിന്തല്‍മണ്ണ| സജിത്ത്| Last Modified വെള്ളി, 6 മെയ് 2016 (11:23 IST)
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇത്തവണ് തീപാറും പോരാട്ടമാണ് നടക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ശശികുമാറും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ 9934 വോട്ടിനാണ് മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ചത്. ഇത്തവണയും ഈ മണ്ഡലം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് അലി.

എം എല്‍ എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും താന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കട്ടിയാണ് അലി വോട്ടുതേടുന്നത്. എന്നാല്‍ അലിഗഡ് ഓഫ് ക്യാപസിനോട് ഉളള അവഗണനയും
മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങളും ഉയര്‍ത്തികാട്ടിയാണ് എല്‍ ഡി എഫ് പ്രചാരണം നടത്തുന്നത്. കൂടാതെ 2006ല്‍ എം എല്‍ എ ആയിരുന്ന വി ശശികുമാര്‍ അന്ന് നടപ്പാക്കിയ വികസനങ്ങളും ഉയര്‍ത്തികാട്ടി പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

അഡ്വക്കറ്റ് എം കെ സുനിലാണ് പെരിന്തല്‍മണ്ണയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി. സലീം മമ്പാട് വെല്‍ഫെയര്‍പാര്‍ട്ടിക്കുവേണ്ടിയും ജനവിധി തേടുന്നു. എസ്‌ ഡി പി ഐയും പ്രചരണ രംഗത്ത് സജീവമാണ്. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ സ്വാധീനമുളള പെരിന്തല്‍മണ്ണ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :